കോഴിക്കോട്: ഇ-വായനയ്ക്ക് പുതുവഴി തീര്‍ത്ത് 'സുപ്രഭാതം' ഇനി ലോകമെമ്പാടുമുള്ള മലയാളികളുടെ വിരല്‍ത്തുമ്പില്‍. 'സുപ്രഭാതം' ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് തുടക്കമായി. പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങില്‍ പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഓണ്‍ലൈന്‍ എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പണ്ഡിതശ്രേഷ്ഠരുടെയും സമുദായനേതാക്കളുടെയും സാന്നിധ്യം ചടങ്ങിന് നിറവേകി. ആറ് എഡിഷനുകളിലായി സെപ്തംബര്‍ ഒന്നിന് പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിച്ചത്. പ്രിന്റിംഗ് പ്രസിന്റെ സ്വിച്ച്ഓണ്‍ കര്‍മവും ഫ്രാന്‍സിസ് റോഡിലെ 'സുപ്രഭാതം' ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ അധ്യക്ഷനായി. 'സുപ്രഭാതം' ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‍ലിയാര്‍, പ്രഫ. കെ.ആലിക്കുട്ടി മുസ്‍ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത നേതാക്കളായ വാവാട് കുഞ്ഞിക്കോയ മുസ്‍ലിയാര്‍, സി.കെ.എം സാദിഖ് മുസ്‍ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‍ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.ടി.അബ്ദുല്ല മുസ്‍ലിയാര്‍, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‍ലിയാര്‍, ആലുവ, മുഹമ്മദ് ഇപ്പ മുസ്‍ലിയാര്‍, എം.എ.ഖാസിം മുസ്‍ലിയാര്‍ കാസര്‍കോട്, കാളാവ് സൈതാലി മുസ്‍ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, മരക്കാര്‍ മുസ്‍ലിയാര്‍, വാണിയന്നൂര്‍, വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‍ലിയാര്‍, കുട്ടിഹസന്‍ ദാരിമി, സുപ്രഭാതം ഡയറക്ടര്‍മാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പിണങ്ങോട് അബൂബക്കര്‍, എഡിറ്റര്‍ ഇന്‍ചാര്‍ജ് സി.പി.രാജശേഖരന്‍, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍, മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.