കോഴിക്കോട്: നിരവധി ദ്രിശ്യ -ശ്രാവ്യ -അച്ചടി മാധ്യമങ്ങളും വായനക്കാരും നിലവിലുള്ള മലയാള മാധ്യമ കൈരളിയില്‍ പക്ഷഭേദം കൂടാതെയുള്ള വാര്‍ത്തകളുടെ സുപ്രഭാതങ്ങള്‍ പകര്‍ന്ന് മറ്റൊരു ദിനപത്രം കൂടി രംഗപ്രവേശനത്തിനൊങ്ങുന്നു ...
മുസ്‌ലിം കേരളത്തിന്‍റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശീര്‍വാദത്തോടെ ഇഖ്റഅ് പബ്ലിക്കേഷന്‍സിന്റെ കീഴിലാണ് ‘സുപ്രഭാതം’ എന്നു പേരിട്ടിരിക്കുന്ന പുതിയ പത്രം പുറത്തിറങ്ങാനിരിക്കുന്നത് .
ഇതിനകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പത്രത്തിന്‍റെ ഫണ്ട് ഉദ്ഘാടനവും
ട്രയല്‍ വേര്‍ഷന്റെ പ്രകാശനവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
‘സമസ്ത’ പ്രസിഡന്‍റ് ശൈഖുനാ റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരാണു പത്രത്തിന്റെ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തത് . ‘സമസ്ത’ വൈസ് പ്രസിഡണ്ടു കൂടിയായ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പത്രത്തിന്റെ ഫണ്ട് ഉദ്ഘാടനവും നിര്‍വഹിച്ചു. അടുത്ത വര്‍ഷം (2013) കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പത്രം പുറത്തിറങ്ങുമെന്നാണ്പ്രതീക്ഷിക്കുന്നത്.
നിലവില്‍ അഞ്ചു ദിനപത്രങ്ങലാണ് മുസ്‌ലിം മാനേജ്മെന്റ്കള്‍ക്ക് കീഴില്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നത് . മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ ഐഡിയല്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന മാധ്യമവും പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസും മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ വര്‍ത്തമാനവും വിഘടിതവിഭാഗത്തിന്റെ സിറാജുമാണവ.
ഈയിടെയായി ദൃശ്യ മാധ്യമരംഗത്തും വെബ് ലോകത്തും ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന സുന്നീ പ്രസ്ഥാനം ശ ക്തമായ കിട മത്സരം നിലനില്‍ക്കുന്ന അച്ചടി മാധ്യമ ലോകത്തേക്ക് കൂടി കാലെടുത്തുവെക്കുന്നതോടെ മലയാളത്തില്‍ ധാര്‍മികതയുടെ നൂതന വിപ്ലവത്തിനതു വഴിവെക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇപ്രകാരമുള്ള പ്രമുഖരുടെ വിലയിരുത്തലുകളും ആശംസകളും അടങ്ങുന്ന ട്രയല്‍ കോപ്പികള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.