സുപ്രഭാതം പ്രിന്‍റിംഗ് പ്രസ്സിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

സുപ്രഭാതം പ്രിന്‍റിംഗ് പ്രസ്സിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു
സുപ്രഭാതം പ്രിന്‍റിംഗ് പ്രസ്സിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന് തുടക്കം




കോഴിക്കോട്: ഇ-വായനയ്ക്ക് പുതുവഴി തീര്‍ത്ത് 'സുപ്രഭാതം' ഇനി ലോകമെമ്പാടുമുള്ള മലയാളികളുടെ വിരല്‍ത്തുമ്പില്‍. 'സുപ്രഭാതം' ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് തുടക്കമായി. പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങില്‍ പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഓണ്‍ലൈന്‍ എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പണ്ഡിതശ്രേഷ്ഠരുടെയും സമുദായനേതാക്കളുടെയും സാന്നിധ്യം ചടങ്ങിന് നിറവേകി. ആറ് എഡിഷനുകളിലായി സെപ്തംബര്‍ ഒന്നിന് പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിച്ചത്. പ്രിന്റിംഗ് പ്രസിന്റെ സ്വിച്ച്ഓണ്‍ കര്‍മവും ഫ്രാന്‍സിസ് റോഡിലെ 'സുപ്രഭാതം' ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ അധ്യക്ഷനായി. 'സുപ്രഭാതം' ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‍ലിയാര്‍, പ്രഫ. കെ.ആലിക്കുട്ടി മുസ്‍ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത നേതാക്കളായ വാവാട് കുഞ്ഞിക്കോയ മുസ്‍ലിയാര്‍, സി.കെ.എം സാദിഖ് മുസ്‍ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‍ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.ടി.അബ്ദുല്ല മുസ്‍ലിയാര്‍, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‍ലിയാര്‍, ആലുവ, മുഹമ്മദ് ഇപ്പ മുസ്‍ലിയാര്‍, എം.എ.ഖാസിം മുസ്‍ലിയാര്‍ കാസര്‍കോട്, കാളാവ് സൈതാലി മുസ്‍ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, മരക്കാര്‍ മുസ്‍ലിയാര്‍, വാണിയന്നൂര്‍, വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‍ലിയാര്‍, കുട്ടിഹസന്‍ ദാരിമി, സുപ്രഭാതം ഡയറക്ടര്‍മാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പിണങ്ങോട് അബൂബക്കര്‍, എഡിറ്റര്‍ ഇന്‍ചാര്‍ജ് സി.പി.രാജശേഖരന്‍, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍, മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സുപ്രഭാതം ഇന്നുമുതല്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍. സന്ദര്‍ശിക്കൂ...

http://www.suprabhaatham.com

സുപ്രഭാതം പ്രിന്‍റിംഗ് പ്രസ്സിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

മലയാള മാധ്യമ രംഗത്തേക്ക് പുതുതായി കടന്നുവരുന്ന സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരണത്തിലേക്കുള്ള ഒരു പടികൂടി പിന്നിട്ടു

http://www.suprabhaatham.com/

http://www.suprabhaatham.com/

suprabhaatham online edition

Photo: സുപ്രഭാതം ഓണ്‍ലൈന്‍ നാളെ മിഴി തുറക്കുന്നു

കോഴിക്കോട്: മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സുപ്രഭാതം വിടരുകയായി. ഇനി മലയാളിയെ വിളിച്ചുണര്‍ത്താനും വിളികേള്‍ക്കാനും സുപ്രഭാതമുണ്ടാവും. ഇഖ്‌റഅ് പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം നാളെ രാവിലെ 10ന് പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് 31ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളത്തിന് സമര്‍പ്പിക്കും. സപ്തംബര്‍ ഒന്ന് മുതല്‍ പത്രം വായനക്കാരുടെ കൈകളിലെത്തും.

ഓഗസ്റ്റ്  ഒന്നിന് പത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ വിപുലമായ പ്രചരണം നടത്തി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ഈ പ്രചരണം വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി. കോഴിക്കോട് ഒരു എഡിഷനോടെ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, മൂന്നും പിന്നീട് അഞ്ചും ഇപ്പോള്‍ ആറും എഡിഷന്‍ തുടങ്ങേണ്ടി വന്നു. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പത്രം വായനക്കാരില്‍ എത്തിക്കാന്‍ സാധിക്കാത്തത് കാരണമാണ് ഓഗസ്റ്റ് ഒന്നില്‍ നിന്ന് സപ്തംബര്‍ ഒന്നിലേക്ക് നീട്ടിയത്. അത്യാധുനിക ന്യൂസ്‌പേപ്പര്‍ മാനേജ്‌മെന്റ് സിസ്റ്റമായ ന്യൂസ് റാപ്പ് സംവിധാനമാണ് പത്രത്തില്‍ ഉപയോഗിക്കുന്നത്.

വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നരായ പ്രമുഖ പത്രപ്രവര്‍ത്തകര്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിക്കുന്ന സുപ്രഭാതത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും മുന്‍ ഡയരക്ടറും കോളമിസ്റ്റുമായ സി.പി രാജശേഖരന്‍ ആണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍ പങ്കെടുത്തു.

#Suprabhaatham

suprabhaatham online edition

സുപ്രഭാതം ഓണ്‍ലൈന്‍ നാളെ മിഴി തുറക്കുന്നു

സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു.

Photo: സുപ്രഭാതം ഓണ്‍ലൈന്‍ നാളെ മിഴി തുറക്കുന്നു

സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു.

സുപ്രഭാതം ദിനപത്രം; മലയാള അച്ചടി മാധ്യമലോകത്തേക്ക് ഒരു പത്രം കൂടി ..

കോഴിക്കോട്: നിരവധി  ദ്രിശ്യ -ശ്രാവ്യ -അച്ചടി മാധ്യമങ്ങളും വായനക്കാരും  നിലവിലുള്ള മലയാള മാധ്യമ കൈരളിയില്‍  പക്ഷഭേദം കൂടാതെയുള്ള വാര്‍ത്തകളുടെ സുപ്രഭാതങ്ങള്‍ പകര്‍ന്ന്  മറ്റൊരു ദിനപത്രം കൂടി രംഗപ്രവേശനത്തിനൊങ്ങുന്നു ...
മുസ്‌ലിം കേരളത്തിന്‍റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശീര്‍വാദത്തോടെ ഇഖ്റഅ് പബ്ലിക്കേഷന്‍സിന്റെ കീഴിലാണ്  ‘സുപ്രഭാതം’ എന്നു പേരിട്ടിരിക്കുന്ന പുതിയ പത്രം പുറത്തിറങ്ങാനിരിക്കുന്നത് .
ഇതിനകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പത്രത്തിന്‍റെ  ഫണ്ട്‌ ഉദ്ഘാടനവും  
ട്രയല്‍ വേര്‍ഷന്റെ  പ്രകാശനവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
‘സമസ്ത’ പ്രസിഡന്‍റ് ശൈഖുനാ  റഈസുല്‍ ഉലമ  കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരാണു  പത്രത്തിന്റെ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തത്‌ . ‘സമസ്ത’ വൈസ്‌ പ്രസിഡണ്ടു കൂടിയായ   പാണക്കാട് സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പത്രത്തിന്റെ ഫണ്ട് ഉദ്ഘാടനവും നിര്‍വഹിച്ചു. അടുത്ത വര്‍ഷം (2013) കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പത്രം പുറത്തിറങ്ങുമെന്നാണ്പ്രതീക്ഷിക്കുന്നത്.
നിലവില്‍ അഞ്ചു ദിനപത്രങ്ങലാണ് മുസ്‌ലിം മാനേജ്മെന്റ്കള്‍ക്ക്‌ കീഴില്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നത് . മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ ഐഡിയല്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന മാധ്യമവും പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസും മുജാഹിദ്‌ മടവൂര്‍ വിഭാഗത്തിന്റെ വര്‍ത്തമാനവും വിഘടിതവിഭാഗത്തിന്റെ സിറാജുമാണവ.
ഈയിടെയായി ദൃശ്യ മാധ്യമരംഗത്തും വെബ് ലോകത്തും ശ്രദ്ധേയമായ ചലനങ്ങള്‍  സൃഷ്ടിച്ചു മുന്നേറുന്ന  സുന്നീ പ്രസ്ഥാനം ശ ക്തമായ കിട മത്സരം നിലനില്‍ക്കുന്ന അച്ചടി മാധ്യമ ലോകത്തേക്ക്‌ കൂടി കാലെടുത്തുവെക്കുന്നതോടെ മലയാളത്തില്‍ ധാര്‍മികതയുടെ നൂതന വിപ്ലവത്തിനതു വഴിവെക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇപ്രകാരമുള്ള പ്രമുഖരുടെ വിലയിരുത്തലുകളും ആശംസകളും അടങ്ങുന്ന ട്രയല്‍ കോപ്പികള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

suprabhatham will start auguest 1

suprabhatham will start auguest 1 www.suprabhathamdaily.com

CLICK here to view suprabhaatham daily online edition